ഓച്ചിറ: എസ്.എൻ.ഡി.പി യോഗം പ്രയാർ തെക്ക്, ആലുംപീടിക 199ാം നമ്പർ ശാഖായിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാവാർഷികവും പഞ്ചദിന ശ്രീ നാരായണ ഭാഗവത സത്രവും ഇന്ന് ആരംഭിച്ച് 9ന് സമാപിക്കും. രാവിലെ 7 ന് ചേവണ്ണൂർ കളരിയിൽ നിന്ന് ഭദ്രദീപ ഘോഷയാത്ര. 8 ന് പതാക ഉയർത്തൽ, 1ന് അന്നദാനം. വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് എ.സോമരാജൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.എസ് രാധാകഷ്ണൻ അദ്ധ്യക്ഷനാകും. ശിവഗിരി മഠം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിക്കും. ശാഖാ സെക്രട്ടറി എസ്.വിനോദ് സ്വാഗതം പറയും. മെറിറ്റ് അവാർഡ് വിതരണം യൂണിയൻ പ്രസിഡന്റ് സുശീലനും വൈസ് പ്രസിഡന്റ് എസ്‌.ശോഭനനും ചേർന്ന് നിർവ്വഹിക്കും. യോഗം ഡയറക്ടർ ബോർഡംഗം കെ.ജെ.പ്രസേനൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാദേവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. വരവിള ശ്രീനി, ശരത്ചന്ദ്രൻ, ക്ലാപ്പന ഷിബു, ദേവദാസ് അഴീക്കൽ, ബി.ശ്രീകുമാർ ,ടി.കെ രാജൻ, അനിൽ തുടങ്ങിയവർ സംസാരിക്കും. രാഗേഷ് പനവേലിൽ നന്ദി പറയും. അഞ്ച് മുതൽ ഒമ്പത് വരെ നടക്കുന്ന ശ്രീ നാരായണ ഭാഗവതസത്രത്തിൽ പള്ളിക്കൽ സുനിൽ യജ്ഞാചാര്യനാകം.