reghunadhan-achari-48

കൊല്ലം: കക്കാ വാരൽ തൊഴിലാളി അഷ്ടമുടി കായലിൽ മുങ്ങിമരിച്ചു. തൃക്കടവൂർ കുരീപ്പുഴ ഇലവൺ നഗർ - 6 കല്ലുവിള കിഴക്കതിൽ (പ്ലാവറ തെക്കതിൽ) രഘുനാഥൻ ആചാരിയാണ് (48) മരിച്ചത്. പ്ലാവറക്കാവിനടുത്തായിരുന്നു അപകടം. ജന്നി രോഗം വരുന്നയാളായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മാതാവ്: ഉഷാകുമാരി. ഭാര്യ: ശകുന്തള. മക്കൾ: ശാരി, രാഖി. മരുമക്കൾ: ബിനോജ്, അഖിൽ. സഹോദരങ്ങൾ: പരേതനായ തിലകൻ, രമ (ഗൾഫ്), രമേശൻ.