bhnna
ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമവർമ്മ ക്ലബ്ബിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കൊല്ലം: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമവർമ്മ ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലി ഭാഗം, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.