photo
കരുനാഗപ്പളി താലൂക്ക് നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സംരംഭകർക്കുള്ള വായ്പ വിതരണം എൻ.എസ്.എസ് ട്രഷറർ അഡ്വ. എൻ.വി.അയ്യപ്പൻപിള്ള നിർവഹിക്കുന്നു

കരുനാഗപ്പളി: താലൂക്ക് നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെ 2.20 കോടി രൂപ സ്വയം തൊഴിൽ സംരംഭകർക്ക് വിതരണം ചെയ്തു. കരുനാഗപ്പളി താലൂക്ക് യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന വായ്‌പ വിതരണം എൻ.എസ്.എസ് ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.സത്യവ്രതൻപിള്ള അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ദീപു, യൂണിയൻ കമ്മിറ്രി അംഗങ്ങളായ ത്രിവിക്രമൻപിള്ള, വേണുകുമാർ, ആർ.ഗോപാലകൃഷ്ണൻ, കെ.ചന്ദ്രൻപിള്ള, വി.രാമചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.