കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി​ കേ​സു​ക​ളിലെ

പ്ര​തി​യാ​യ കൊ​ല്ലം കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂർ മു​റി​യിൽ വെ​ളു​ത്ത മ​ണ​ലി​ന് സ​മീ​പം ക​ട്ട​ച്ചി​റ തെ​ക്ക​തിൽ സ്​പീ​ഡ് അ​നീർ എ​ന്ന അ​നീർ​ഷായെ കാപ്പ നിയമപ്രകാരം തടവിലാക്കി. വ്യ​ക്തി​കൾ​ക്ക്‌​ നേ​രെ​ കൈ​യേ​റ്റം, അ​തി​ക്ര​മം, നി​രോ​ധി​ത മ​യ​ക്കു മ​രു​ന്ന് വിൽ​പ്പ​ന, സ്​ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തൽ, കഠി​ന​ ദേ​ഹോ​പ​ദ്ര​വ​മേൽ​പ്പി​ക്കൽ, ഭീ​ഷ​ണി​പ്പെ​ടു​ത്തൽ, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ​കേസുകളിൽ ഇയാൾ പ്രതിയാണ്. ജി​ല്ലാ ​പൊലീ​സ്‌​ മേ​ധാ​വി മെ​റിൻ​ ജോ​സ​ഫ് ജി​ല്ലാക​ള​ക്​ട​ർക്ക് സ​മർ​പ്പി​ച്ച റി​പ്പോർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രു​തൽ ത​ട​ങ്കൽ. പ്രതിയെ ക​ഴി​ഞ്ഞ ജ​നു​വ​രി മു​തൽ ആ​റ് മാ​സ​​ത്തേ​ക്ക് ജി​ല്ല​യിൽ നി​ന്ന് നാ​ട് ക​ട​ത്തി​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള​ളി​സ്റ്റേ​ഷൻ ഇൻ​സ്‌​പെ​ക്​ടർ വി.ബി​ജുവിന്റെ ​​നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ ശ്രീ​ലാൽ, എ.എ​സ്.ഐ ഷാ​ജി​മോൻ, എ​സ്.സി.പി.ഒ ഹാ​ഷിം, സി.പി.ഒ ബ​ഷീർ ഖാൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​ത​ത്. തുടർന്ന് ആ​റ് മാ​സ​ത്തേ​ക്ക് പൂ​ജ​പ്പു​ര സെൻ​ട്രൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.