എഴുകോൺ : ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട്ട് ഗാന്ധി പ്രതിമയുടെ തലയറുത്തവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഗാന്ധി നിന്ദ രാജ്യത്തിന് അപമാനകരമാണെന്നും കൊടിക്കുന്നിൽ സുരേഷ് .എം . പി. പറഞ്ഞു.പുനർ നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദന യോഗത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. കൊടിക്കുന്നിൽ സുരേഷ് എം.പിയും പി.സി.വിഷ്ണുനാഥ് എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും ചേർന്ന് അനാച്ഛാദനം നിർവഹിച്ചു. ടി.ആർ.ബിജു അദ്ധ്യക്ഷനായി. അഡ്വ.സവിൻ സത്യൻ, എഴുകോൺ നാരായണൻ , രതീഷ് കിളിത്തട്ടിൽ, എസ്.എച്ച്.കനക ദാസ് , ബിജു ഫിലിപ്പ് , പി.എസ്. അദ്വാനി, ആതിരാ ജോൺസൻ , ബീനാ മാമച്ചൻ , മഞ്ചു രാജ്, കല്ലൂർ മുരളി, രഞ്ചു ജോൺ , ഇരുമ്പനങ്ങാട് ഹരിദാസ് , മനോജ്, എന്നിവർ സംസാരിച്ചു.