dharnna-
ഐ.എൻ.‌ടി.യു.സി കുണ്ടറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഐ.എൻ.‌ടി.യു.സി കുണ്ടറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. കുണ്ടറ മേഖലാ പ്രസിഡന്റ് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം, പെരിനാട് മുരളി, ബാബുരാജൻ, നസിമുദീൻ ലെബ്ബ, യു.ഡി.എഫ് കുണ്ടറ മണ്ഡലം ചെയർമാൻ കുരീപള്ളി സലീം, ഐ.എൻ.‌ടി.യു.സി ജില്ല സെക്രട്ടറി ചന്ദ്രൻപിള്ള. അഡ്വ.ബബുകുട്ടൻ പിളള മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധുഗോപൻ, ഐ.എൻ.‌ടി.യു.സി ജില്ല കമ്മിറ്റി അംഗം മുരളീധരൻപിള്ള, കുണ്ടറ സുബ്രമണ്യൻ, നൗഫൽ മമൂട് നിസാം കേരളപുരം, ഐ.എൻ.‌ടി.യു.സി മണ്ഡലംപ്രസിഡന്റുമാരായ ബിജു കുണ്ടറതറയിൽ, തങ്കപ്പൻ, ബിജു കടവർ, അസീസ് കൊട്ടംകര, രാജേന്ദ്രൻ പിളള പേരയം, അബ്ദുൽ ഖാദർ, ജയശീലൻ, ശ്രീകുമാർ, ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.