കൊല്ലം : കൂലി വർദ്ധന നടപ്പാക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളികൾ കുന്നത്തൂർ മുപ്പതാം നമ്പർ കോർപ്പറേഷൻ ഫാക്ടറി ഉപരോധിച്ചു. വൈകുന്നേരത്തോടെ ശാസ്താംകോട്ടയിൽ നിന്ന് പൊലീസ് എത്തി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. അതിനിടെ, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസും ഐ.എൻ.ടി.യു.സിയും രംഗത്തെത്തിയിട്ടുണ്ട്.