
പുനലൂർ: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (ഐ.എൽ.എൽ.യു) ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം ഇന്നലെ രാവിലെ പതാക ഇയർത്തലോടെ പുനലൂരിൽ ആരംഭിച്ചു.
ബാർ അസോസിയേഷൻ ഹാളിൽ നടന്ന ഇന്റർ ബാർ അസോസിയേഷൻ മൂട്ട് കോർട്ട് മത്സരം ജില്ലാ ജഡ്ജി ഹരി.ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ന് പുനലൂർ കുമാർ പാലസിൽ ചേരുന്ന ലീഗൽ വർക്ക് ഷോപ്പ് കേരള ഹൈക്കോടതി ജഡ്ജ് കെ.ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ശില്പശാലയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും അഡീഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷനുമായ അഡ്വ. ഗ്രേഷ്യസ് കുര്യക്കോസ്, സീനിയർ ഗവ. പ്ലീഡർ അഡ്വ.നാഗരാജ് നാരായണൻ, അഡ്വ. പാരിപ്പള്ളി ആർ.രവീന്ദ്രൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി.പ്രമോദ് മുഖ്യാഥിതിയാകും. 5 മുതൽ 8വരെ തീയതികളിൽ ചെമ്മന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ ഇന്റർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. പുനലൂർ മുൻസിഫ് മിഥുൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജുഡീഷ്യൽ ഓഫീസർമാർ പങ്കെടുക്കും. 9ന് പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന ഭരണഘടന സംരക്ഷണ സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ, അഡ്വ.രശ്മി രാമചന്ദ്രൻ, മുൻ സബ് ജഡ്ജി എസ്.സന്ദീപ് തുടങ്ങിയവർ സംസാരിക്കും.10ന് രാവിലെ 10ന് പുനലൂർ വർഷ കൺവൻഷൻ സെന്ററിൽ (അഡ്വ. എം.ജി.വിജയമോഹനൻ നഗർ) ചേരുന്ന കൺവെൻഷൻ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ജനറൽ കെ.ഗോപലകൃഷ്ണകുറുപ്പ് മുഖ്യാതിഥിയാകും. സംസ്ഥാന സെക്രട്ടറി സി.പി.പ്രമോദ്, മുൻ എം.എൽ.എ പി.ഐഷപോറ്റി, മുൻ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ഇ.ഷാനവാസ്ഖാൻ തുടങ്ങിയ നിരവധി പേർ സംസാരിക്കും.