കൊല്ലം: ഗവ.വിക്ടോറിയ ആശുപത്രി, നാഷണൽ ഹെൽത്ത് മിഷൻ കൊല്ലം, ജില്ലാ പ്രാരംഭ ഇടപെടീൽ കേന്ദ്രം, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, ചെങ്ങന്നൂർ സെന്റ്. തോമസ് ആശുപത്രി എന്നിവരുടെ നേതൃത്വത്തിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ ലോക ഭിന്നശേഷി ദിനചാരണം നടന്നു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ യോഗം ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരുടെ രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണ്ണമായ പ്രശ്നം അവരുടെ മരണശേഷമുള്ള കുട്ടികളുടെ സംരക്ഷണമാണ്. ഇത് പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ. ഗോപൻ ആദ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.വി.കൃഷ്ണവേണി സ്വാഗതം പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ് മുഖ്യാതിഥിയായി. ആർ.എം.ഒ ഡോ.അനു ജെ.പ്രകാശ് നന്ദി പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവകിരൺ, ഡോ. പ്രദീപ്, ഡോ. ഗായത്രി, ടി.എം. അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 40000 രൂപയുടെ സൗജന്യ ശ്രവണ സഹായി നൽകി. തുടങ്ങി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.