
പരവൂർ: നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ പിണറായി വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. വിലക്കയറ്റത്തിനും ക്രമസമാധാന തകർച്ചയ്ക്കുമെതിരെ ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ, പാരിപള്ളി വിനോദ്, പരവൂർ സജീബ്, കെബി ഷഹാൽ, പരവൂർ മോഹൻദാസ്, സിജി പഞ്ചവടി, രഞ്ജിത്ത് പരവൂർ, രാധാകൃഷണപിള്ള, അഡ്വ.അജിത്ത്, സുരേഷ് ഉണ്ണിത്താൻ, ചിറക്കര പ്രകാശ്, രാധാകൃഷ്ണൻ, ഞാറോട് മണിയൻ എന്നിവർ സംസാരിച്ചു.