രാ​മൻ​കു​ള​ങ്ങ​ര: രാ​മൻ​കു​ള​ങ്ങ​ര ​- കൊ​ട്ടി​യം റൂ​ട്ടി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​മ​ത ന​ഗർ റ​സി​ഡന്റ്സ് അ​സോ​സി​യേ​ഷൻ ആ​വ​ശ്യ​പ്പെ​ട്ടു. ച​വ​റ​ - കൊ​ട്ടി​യം റൂ​ട്ടി​ലും മ​രു​ത്ത​ടി​ - കൊ​ട്ടി​യം റൂ​ട്ടി​ലും നാ​മ​മാ​ത്ര​മാ​യ സർ​വീസാ​ണു​ള്ള​ത്. ഇ​ള​മ്പ​ള്ളൂർ റൂ​ട്ടു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോൾ നാ​ലി​ലൊ​ന്ന് ബ​സു​കൾ മാ​ത്ര​മാ​ണ് കൊ​ട്ടി​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്. കൊ​ല്ലം റ​യിൽ​വേ സ്റ്റേ​ഷൻ, കോ​ള​ജു​കൾ,വി​വി​ധ എൻ​ജി​നിയ​റിം​ഗ് കോ​ള​ജു​കൾ,കോർ​പ്പ​റേ​ഷൻ ഓ​ഫീ​സ്, ജി​ല്ലാ പൊ​ലീ​സ് ഓ​ഫീ​സ് തു​ട​ങ്ങി വി​ദ്യാർ​ത്ഥി​ക​ളും അ​ദ്ധ്യാ​പ​ക​രും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​കൾ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളിൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ഈ സാ​ഹ​ച​രൃ​ത്തിൽ ച​വ​റ​-കൊ​ട്ടി​യം റൂ​ട്ടിൽ കു​ടു​തൽ ബ​സു​ക​ള​നു​വ​ദി​ക്കാൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി​ക്കും ജി​ല്ലാ ട്രാൻ​സ്‌​പോർ​ട്ട് ഓ​ഫീ​സർ​ക്കും നി​വേ​ദ​നം നൽ​കു​വാൻ യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗർ പ്ര​സി​ഡ​ണ്ട് വാ​ര്യത്ത് മോ​ഹൻ​കു​മാർ അ​ദ്ധ്യക്ഷ​നായി. സെ​ക്ര​ട്ട​റി ആർ.അ​നിൽ​കു​മാർ, ആർ.രാ​മ​ച​ന്ദ്രൻ പി​ള്ള, ഡോ.എ.മോ​ഹ​ന​കു​മാർ, പി.നെ​പ്പോ​ളി​യൻ,എ​സ്.സു​രേ​ഷ്​കു​മാർ, എം.ബൈ​ജു, എം.അൻ​വർ​ദീൻ, ആർ.പ്ര​സ​ന്ന​കു​മാർ, ശ്രീ​കു​മാർ വാ​ഴാ​ങ്ങൽ, ജി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി.അ​രുൺ​കു​മാർ, കെ.എ​സ്.മോ​ഹൻ​ലാൽ, ക​രു​ണാ അ​ജി​ത്, ടി.സി.ജോർ​ജ്, ഡി.സോ​മ​ശേ​ഖ​രൻ പി​ള്ള, വി.ഹ​രി​ഹ​ര​മ​ണി, എ​സ്.രാം​കു​മാർ.കെ.ശി​വ​പ്ര​സാ​ദ്,സു​ശീ​ല ര​മ​ണൻ എ​ന്നി​വർ സംസാരിച്ചു.