പുനലൂർ: ഓൾ ഇന്ത്യാലായേഴ്സ് യൂണിയൻ ( എ.ഐ.എൽ.യു) ജില്ല സമ്മേളനത്തിന്റെ ഭാഗമായി പുനലൂർ കുമാർ പാലസിൽ സംഘടിപ്പിച്ച നിയമ ശിൽപ്പശാല കേരള ഹൈകോടതി ജഡ്ജ് ജസ്റ്റിസ് കെ.ബാബു ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ അഭിഭാഷകരുടെ സംഭാവനക്ക് സാമൂഹ്യമാറ്റത്തിൽ സവിശേഷമായ സ്ഥാനമുണ്ടെന്നും അഭിഭാഷക സമൂഹം സ്വന്തം ചുമതലകൾ നിർവഹിക്കാതെ വരുമ്പോൾ സമൂഹം പിന്നോട്ട് പോകുമെന്നും ജഡ്‌ജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അഡ്വ.എസ്.എസ്.ബിനു അദ്ധ്യക്ഷനായി. തുടർന്ന് ഹൈക്കോടതി സീനിയർ അഭിഭാഷകനും അഡിഷണൽ അഡ്വക്കേറ്റ് ജനറലുമായ ഗ്രേഷ്യസ് കുര്യക്കോസ്, ഹൈക്കോടതിയലെ ഗവ.പ്ളീഡർ നാഗരാജ് നാരായണൻ, അഡ്വ.പാരിപ്പള്ളി നാരായണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്.ബിജു, കൺവീനർ അഡ്വ.ബി.ഷംനാദ്,അഭിഭാഷകരായ കെ.പി.സജിനാഥ്,പി.കെ.ഷിബു, പി.എസ്.ചെറിയാൻ, ടി.എം.ജാഥർഖാൻ,എസ്.പുഷ്പാനന്ദൻ, ജി.എസ്.സന്തോഷ്കുമാർ, റാണി ജാഥർ, സേതുമോഹൻ, സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.