കൊല്ലം: പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റ ഡോ.സി.വി.ആനന്ദബോസിന് 11ന് രാവിലെ 10ന് ആനന്ദവലീശ്വരം എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ വച്ച് കൊല്ലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ രക്ഷാധികാരിയും വെച്ചൂച്ചിറ മധു, കേണൽ ഡിന്നി, റിട്ട.എസ് പി എം.വഹാബ്, ഡോ.ജി.സുമിത്രൻ,ഡോ.റെയ്ച്ചൽ ഡാനിയേൽ, കെ.ശിവദാസൻ, ഡോ.കെ.ജി.മോഹൻ, റിട്ട.എസ്. പി കെ.എൻ.ജനരാജൻ, ഡോ.എസ്.രത്നകുമാർ, ശിവജി സുദർശൻ, ഡോ.വി. ശശിധരൻ പിള്ള, കെ.ജ്യോതികുമാർ, പ്രൊഫ.കെ.ശശികുമാർ, പൊയിലക്കട രാജൻ നായർ, ആർ.ഗോപാലകൃഷ്ണൻ. പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ ബിജു, ഡോ.രാധാകൃഷ്ണൻ നായർ, അഡ്വ.ആർ.രാജേന്ദ്രൻ, ഡോ.കെ.എ.പോൾ, സി.എസ്.മോഹൻകുമാർ, മധു ബാലകൃഷ്ണൻ, ഡോ.രാജൻ തുടങ്ങിയവർ രക്ഷാധികാരികളും എം.എസ്.ശ്യാംകുമാർ ചെയർമാനും എസ്.ഉണ്ണികൃഷ്ണൻ ജനറൽ കൺവീനറും എം.ജി.രാജ്‌മോഹൻ ജോയിന്റ് കൺവീനറും സുധീർ പുനലൂർ, ഡോ.സോമൻ, അഡ്വ.ജി.ഗോപകുമാർ, ഡോ.ഷിബു ഭാസ്കരൻ, ഡോ.പട്ടത്താനം രാധാകൃഷ്ണൻ, ഡോ.ഷേക് നൂർദീൻ, സംഗീത മധു ബാലകൃഷ്ണൻ, പരിമണം ശശി, ഓലയിൽ ബാബു, സി.തമ്പി, ഗിരിജ മനോഹർ, ബി.സജൻലാൽ, ജി.ഹരി, ബി.സുനിൽകുമാർ, ഡോ.ബി.കെ.രാമചന്ദ്രൻ, കെ.എസ്.ശ്യാം, അജയ്‌ കുമാർ, തുടങ്ങിയവർ വൈസ് ചെയർമാന്മാരും ഷാജിത്ഖാൻ, ജി.ജയകുമാർ, വിനോദ് നാരായണൻ, എൻ.ഗോപകുമാർ, ഡോ.മിനി ജയചന്ദ്രൻ, സുരേഷ് കവനാട്, വി.അനീഷ്, അനിൽ പൂയപ്പള്ളി, ലയൺ ജോസ്, ഹരിഹരൻ മങ്ങാട്, ബാബു അഴീക്കൽ, രണജിത് കരുനാഗപ്പള്ളി, രാജേഷ് കായാമടം, ബിന്നി ദാസ്, എസ്.സുന്ദരൻ അശ്രാമം ബാബു, ജെബിൻ.പി.ഡേവിഡ്, ആഗി നസ്രത്, വിഷ്ണു ശശിധരൻ പിള്ള തുടങ്ങിയവർ കൺവീനർമാരുമായിട്ടുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എം.എസ്.ശ്യാം കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം എം.വഹാബ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേണൽ ഡിന്നി, കെ.ശിവദാസൻ, ഡോ.സോമൻ, എസ്.ഉണ്ണികൃഷ്ണൻ, എം.ജി.രാജ്‌മോഹൻ, ഡോ.എസ്.രത്നകുമാർ തുടങ്ങിയവർ സംസാരിച്ചു.