പുനലൂർ: കേരളകൗമുദിയും എക്സൈസ് വകുപ്പും പുനലൂർ ശബരിഗിരി സ്കൂളും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ സെമിനാർ നാളെ ഉച്ചക്ക് 1.30ന് പുനലൂർ ശബരിഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് സെമിനാർ ഉദ്ഘാടനം ചെയ്യും. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ അദ്ധ്യക്ഷനാകും. പുനലൂർ താലൂക്ക് ലൈബ്രററി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, ശബരിഗിരി സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ തുടങ്ങിയവർ ആസംശപ്രസംഗം നടത്തും. പുനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ എസ്.എസ്.അരുൺകുമാർ ലഹരി വിരുദ്ധ ക്ലാസ് നയിക്കും. സ്കൂൾ പ്രിൻസിപ്പൽ എം.ആർ.രശ്മി സ്വാഗതവും കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ നന്ദിയും പറയും.