കൊല്ലം: കാപ്പ നിയമപ്രകാരമുള്ള സഞ്ചലന നിയന്ത്രണം ലംഘിച്ചയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. ശക്തികുളങ്ങര പെരുങ്ങുഴിയിൽ വീട്ടിൽ ശബരിയെയാണ് (21) തടവിലാക്കിയത്.

ശക്തികുളങ്ങര സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശബരിക്കെതിരെ നേരത്തെ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ശബരി നിയന്ത്രണം ലംഘിച്ച് അയൽവാസിയായ അഖിലിനെ വട്ടക്കായലിന്റെ പരിസരത്ത് വച്ച് കവിളിൽ ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. അഖിലിന്റെ പരാതിയിൽ ശക്തികുളങ്ങര പൊലീസ് ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.