
കൊല്ലം: പുനലൂരിൽ നടന്ന ഡിസ്ട്രിക്ട് സഹോദയ സ്പോർട്സ് മീറ്റിൽ കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. 16 വയസിൽ താഴെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മുപ്പതോളം സ്കൂളുകളിൽ നിന്ന് അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
അണ്ടർ 14 കാറ്റഗറിയിൽ ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ഗൗതം.എസ്.ഗിരീഷ് രണ്ടാം സ്ഥാനവും ശബരീനാഥ് മൂന്നാം സ്ഥാനവും പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ദിയ കൃഷ്ണ മൂന്നാം സ്ഥാനവും അജിൻ കൃഷ്ണ, എസ്.വിഘ്നേഷ്, ഗൗതം.എസ്.ഗിരീഷ്, എസ്.ഋഷികേശ് എന്നിവർ പങ്കെടുത്ത ആൺകുട്ടികളുടെ റിലേയിൽ മൂന്നാം സ്ഥാനവും നേടി.
അണ്ടർ 16 കാറ്റഗറിയിൽ നൂറു മീറ്റർ ഓട്ടത്തിന് പി.ആർച്ച ഒന്നാം സ്ഥാനവും ലോംഗ് ജംപിൽ കെസിയ സജി രണ്ടാം സ്ഥാനവും ഷോട്ട് പുട്ടിൽ സൂരജ് സുരേഷ് രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ദൃശ്യ.എസ്.ലാൽ മൂന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് ജെറിൻ.ടി.റെജി രണ്ടാം സ്ഥാനവും ഹൈ ജംപിന് നന്ദന ഉദയൻ മൂന്നാം സ്ഥാനവും 200 മീറ്റർ ഓട്ടത്തിൽ പി. ആർച്ച രണ്ടാം സ്ഥാനവും പി.ആർച്ച, ഷെലിൻ ഷാജി, കെസിയ സജി, നന്ദന ഉദയൻ എന്നിവർ പങ്കെടുത്ത പെൺകുട്ടികളുടെ റിലേയിൽ ഒന്നാം സ്ഥാനവും ഷോൺ പോൾ, ജെറിൻ.ടി.റെജി, അർജുൻ.എ.പിള്ള, നിർണയ് രാജീവ് എന്നിവർ പങ്കെടുത്ത ആൺകുട്ടികളുടെ റിലേയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 19 കാറ്റഗറിയിൽ മാത്യൂസ്.ജെ.ചെറിയാൻ 1500 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും 400 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും നേടി. 100 മീറ്റർ ഓട്ടത്തിൽ സച്ചിൻ കുമാർ രണ്ടാം സ്ഥാനവും ജയ ഗോവിന്ദ് മൂന്നാം സ്ഥാനവും നേടി. ലോംഗ് ജംപിൽ സോണിയ വിനോദ് രണ്ടാം സ്ഥാനത്തെത്തി. മാത്യൂസ്.ജെ.ചെറിയാൻ, എസ്.സച്ചിൻ കുമാർ, പി.ജയഗോവിന്ദ്, എസ്.ശബരി എന്നിവർ പങ്കെടുത്ത ആൺകുട്ടികളുടെ റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്താനും ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിന് കഴിഞ്ഞു.