കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ കൂലി പുതുക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടിയന്തരമായി പുതുക്കണമെന്നും കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി അഡ്വ. ജി.ലാലു ആവശ്യപ്പെട്ടു. തൊഴിൽ ദിനങ്ങൾ കുറയുന്നത് മൂലം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സയും ലഭിക്കുന്നില്ല. ഇ.എസ്.ഐ നിയമ ഭേദഗതി നിലവിൽ വന്നപ്പോൾ വർഷത്തിൽ രണ്ടു പീരീഡിലായി 78 ഹാജർ വീതം 156 ഹാജരുണ്ടെങ്കിൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. പ്രൊവിഡന്റ് ഫണ്ടിലും നിരവധി വിഷയങ്ങൾ നിലനിൽക്കുന്നു. ഇവയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ലാലു ആവശ്യപ്പെട്ടു.