harees
anamika

കൊല്ലം: ഏഴുകോൺ അമ്പലത്തുംകാലയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ആയി വീടിനുള്ളിൽ അകപ്പെട്ട വീട്ടുകാരെ രക്ഷിച്ച് കുണ്ടറ മുളവന സ്വദേശി ഹരീഷ്കുമാർ.

അമ്പലത്തുംകാല വഴി പോകുകയായിരുന്ന ഹരീഷ് കുമാർ ഒരു വീടിനകത്ത് നിന്ന് കൂട്ട നിലവിളി കേട്ട് ചെന്നപ്പോഴാണ് ഗ്യാസ് സിലിണ്ടർ മാറ്റി വയ്ക്കുന്നതിനിടയിൽ സിലിണ്ടറിന്റെ വാഷർ തെറിച്ചുപോയി വീടിനകം മുഴുവൻ ഗ്യാസ് നിറഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കം ഭയന്ന് നിലവിളിക്കുന്നത് കണ്ടത്. ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ സേനയിൽ അംഗമായ ഹരീഷ്കുമാർ വീടിനുള്ളിൽ കയറി നനഞ്ഞ തുണികൊണ്ട് ഗ്യാസ് സിലിണ്ടർ പൊതിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്ന് അപകടമൊഴിവാക്കി.

അമ്പലത്തുംകാല കൃഷ്ണജ്യോതി വിലാസത്തിൽ ഉണ്ണികൃഷ്ണപിള്ളയെയും (ബസ് കണ്ടക്ടർ, ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോ) കുടുംബത്തെയുമാണ് ഹരീഷ്കുമാർ രക്ഷിച്ചത്.

കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഹരീഷ്കുമാറിനെ അഭിനന്ദിച്ചു.