
കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച സർക്കാർ ജിവനക്കാരുടെ ജില്ലാ തല കായിക മത്സരം കൊല്ലം ലാൽബഹദൂർ ശാസ്ത്രി നാഷണൽ സ്റ്റേഡിയത്തിൽ മുൻ ലോക വനിതാ ബോക്‌സിംഗ് സ്വർണ മെഡൽ ജേതാവ് കെ.സി.ലേഖ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പ്രശോഭ ദാസ് അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി.ആർ.അജു സ്വാഗതവും ജ്വാല കലാ കായിക സമിതി കൺവീനർ എസ്. ഷാഹിർ നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുശില എന്നിവർ സംസാരിച്ചു.74 പോയിന്റ് നേടി ചാത്തന്നൂർ ഏരിയ കമ്മിറ്റി ഓവറോൾ ചാമ്പ്യൻഷിപ്പും ടൗൺ ഏരിയ റണ്ണേഴ്സ് അപ്പും, സിവിൽ സ്റ്റേഷൻ ഏരിയ
3-ാം സ്ഥാനവും നേടി. വൈകിട്ട് 5.30 ന് നടന്ന സമാപന യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭ ദാസ് അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.സുശീല സംസാരിച്ചു.ജില്ലാ സെക്രട്ടറി വി.ആർ.അജു സ്വാഗതവും ജില്ലാ ട്രഷറർ ബി.സുജിത്ത് നന്ദിയും പറഞ്ഞു.