table

കൊല്ലം: സൗത്ത് സോൺ (ക്ലസ്റ്റർ 11) സി.ബി.എസ്.ഇ ടേബിൾ ടെന്നീസ് ടൂർണമെന്റ് 7 മുതൽ 9 വരെ കൊല്ലം നവദീപ് പബ്ലിക് സ്‌കൂളിൽ നടക്കും. 7ന് രാവിലെ 9.30ന് തിരുവനന്തപുരം സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ്.ഡി ധർമ്മാധികാരി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ചെയർമാൻ ക്ലീ​റ്റസ് ഓസ്​റ്റിൻ അദ്ധ്യക്ഷനാകും. നോക്ക് ഔട്ട് രീതിയിൽ അണ്ടർ 14, 17, 19 വിഭാഗങ്ങളിൽ നടത്തുന്ന മത്സരത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പതിനെട്ട് സ്‌കൂളുകളിൽ നിന്ന് 128 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അർവിന്ദ് ക്ലീ​റ്റസ്, വൈസ് പ്രിൻസിപ്പൽ ഇഗ്‌നേഷ്യസ്, സ്‌കൂൾ കൗൺസിലർ ഷാർല​റ്റ് ഡിക്‌സൺ, അദ്ധ്യാപകൻ ശ്രീജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.