 
കൊല്ലം: കൊല്ലത്തെ എ.സി.ആർ ലാബിൽ കാലാവധി കഴിഞ്ഞ റീഏജന്റ് ഉപയോഗിച്ച് സാമ്പിളുകൾ പരിശോധന നടത്തി രോഗികളെ കബളിപ്പിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എച്ച്.ആർ.ഡബ്ല്യു റീജിയണൽ മാനേജർ ഓഫീസും ലാബും ഉപരോധിച്ചു.
കാലാവധി കഴിഞ്ഞ റീഏജന്റ് ഉപയോഗിച്ച് പരിശോധന നടത്തുമ്പോൾ ഫലം മാറിമറിയുമെന്നും അത് ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്നതിന് തുല്യമാണെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ ആദ്ധക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉളിയക്കോവിൽ, മണ്ഡലം പ്രസിഡന്റുമാരായ ഹർഷാദ് മുതിരപറമ്പ്, ഷാജഹാൻ പള്ളിത്തോട്ടം, മഹേഷ് മനു, അർജുൻ സുരേഷ്, സജീവ്, അർഷ് നിസാർ, ഹർഷാദ് പള്ളിത്തോട്ടം, റെമീസ്, ശരത് കുരീപ്പുഴ, മിഥുൻ കടപ്പാക്കട, സന്ദീപ്, ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.