കൊല്ലം: നാളികേര സംഭരണം ത്വരിതപ്പെടുത്തൽ, എല്ലാ കൃഷിഭവനുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ജീവനക്കാരെ നിയമിക്കൽ, വിള ഇൻഷ്വറൻസിൽ ഉൾപ്പെടുത്തി കേരകൃഷി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേര കർഷക സംഘം ജില്ലാ ജോയിന്റ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആദിനാട് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. പി.സിംലാസനൻ, ജി.ഗോപിനാഥൻ, റഷീദ് കുഴുവേലിൽ, കൊട്ടാരക്കര ഹനീഫ, പ്രസേനൻ, കൊല്ലം രവീന്ദ്രൻ പിള്ള, മൺറോത്തുരുത്ത് പ്രകാശ്, ചവറ രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.