കൊല്ലം: എഴുകോൺ ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു. എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.മധുലാൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി.കെ.രാജേശ്വരി അമ്മ, വാർഡ് മെമ്പർ ഡി.സുധർമ്മാജദേവി, ഹെഡ്മിസ്ട്രസ് ജി.ജയശ്രീ, മാത്യു.കെ.അലക്സ്, പ്രോഗ്രാം ഓഫീസർ മിത്രാ മോഹൻ, എ.ആർ.തേജസ്, ലാവണ്യ.എസ്.നായർഎന്നിവർ സംസാരിച്ചു.