muralidharan-c-76

കരുനാഗപ്പള്ളി: സി.പി.എം വടക്കുംതല മുൻ ലോക്കൽ കമ്മിറ്റിയംഗവും കൊല്ലക ബ്രാഞ്ച് കമ്മിറ്റി മുൻ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കൊല്ലക പാലാഴി കിഴക്കതിൽ സി.മുരളീധരൻ (76) നിര്യാതനായി. അടിയന്തരാവസ്ഥ കാലത്ത് സി.പി.എമ്മിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച നേതാവായിരുന്നു. കലാ - സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധ. മക്കൾ: രാജേഷ്, രതീഷ്, രജനി. മരുമക്കൾ: ബിനു, രഞ്ജിനി.