photo

കരുതാഗപ്പള്ളി : നാഷണൽ നെഫ്രോ കെയർ ഫാബേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും കുട്ടികൾക്കുള്ള കളിവീടിന്റെ ഉദ്ഘാടനവും ചികിത്സ ധനസഹായവിതരണവും ശ്രദ്ധേയമായി. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. അഡ്വ.അനിൽ എസ്. കല്ലേലിഭാഗം അദ്ധ്യക്ഷനായി. കുട്ടികൾക്കുള്ള കളിവീട് മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. അഡ്വ.രാജീവ് രാജധാനി അദ്ധ്യക്ഷനായി. സമാപന സമ്മേളനം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എൻ.സി.എഫ് ചെയർമാൻ എ.ബഷീർ അദ്ധ്യക്ഷനായി പ്രമോദ് ശിവദാസ്, പത്മശ്രീ മേളം പറമ്പിൽ കുര്യൻ ജോൺ, നാഷണൽ നെഫ്രോ ഫൗണ്ടേഷന്റെ ട്രസ്റ്റി ജയന്തകുമാർ, വിഷ്ണു എന്നിവർ പ്രസംഗിച്ചു.