ansar-
കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറി ജംഗ്ഷനിൽ പൗര വിചാരണ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അൻസർ അസീസ് സംസാരിക്കുന്നു

ഇരവിപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഴിമതി ഭരണം, വിലക്കയറ്റം, പിൻവാതിൽ നിയമനം, പൊലീസ് അതിക്രമം എന്നിവയ്ക്കെതിരെ വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് നയിച്ച രണ്ടു ദിവസത്തെ പൗരവിചാരണ യാത്ര സമാപിച്ചു. പോളയത്തോട് ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത യാത്ര തുമ്പറ മാർക്കറ്റ്, വെടിക്കുന്ന്, ജവഹർജംഗ്ഷൻ, ഇലവന്തിക്കുളം, കട്ട വിള, കുറ്റിച്ചിറ, കല്ലും താഴം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രണ്ടാം കുറ്റിയിലാണ് സമാപിച്ചത്. എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

ഞായറാഴ്ച അമ്മൻനടയിൽ നിന്ന് ആരംഭിച്ചയാത്ര അഡ്വ.എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരത്തുംമൂട്, നെഹ്റു ജംഗ്ഷൻ, ബി.ടി. ജംഗ്‌ഷൻ, ഇക്ബാൽ ലൈബ്രറി, കൂനമ്പായിക്കുളം, പാലത്തറ, പഞ്ചായത്തു വിള, പുന്തലത്താഴം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അയത്തിൽ ജംഗ്ഷനിൽ സമാപിച്ചു. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും വിലാപവും രോഷവും കണ്ടില്ലെന്ന് നടിക്കാൻ അധികകാലം പിണറായി വിജയന് കഴിയില്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരും ഡിവിഷൻ പ്രസിഡന്റുമാരും അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ജി.ജയപ്രകാശ്, എസ്. ശ്രീകുമാർ, ആദിക്കാട് മധു, മണ്ഡലം പ്രസിഡന്റുമാരായ പാലത്തറ രാജീവ്, ശിവരാജൻ വടക്കേവിള, സക്കീർ ഹുസൈൻ, ശങ്കരനാരായണപിള്ള, മണക്കാട് സലിം, ഒ.ബി.രാജേഷ്, വീരേന്ദ്രകുമാർ, അൻവറുദീൻചാണിക്കൽ എന്നിവർ സംസാരിച്ചു.