കൊല്ലം : മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള കലാംസ് വേൾഡ് റെക്കാഡിന് അർഹയായ കിളികൊല്ലൂർ പാൽക്കുളങ്ങര ഡിവിഷനിൽ ന്യൂനഗറിൽ താഴെ തൊടിയിൽ വീട്ടിൽ സുരേന്ദ്രന്റെയും ജലജയുടെയും മകൾ സുകന്യയെ 5388-ാം നമ്പർ കിളികൊല്ലൂർ വെസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ അദരിച്ചു.
125 അടി വലുപ്പത്തിൽ മലയാളത്തിൽ ദേശീയ ഗാനം എഴുതി മണ്ടല ആർട്ട് ഫോമിൽ നിർമ്മിച്ചാണ് സുകന്യ ജേതാവായത്.
എസ്. മണികണ്ഠൻ, എസ്.ഗിരിഷ് കുമാർ, വിളയിൽ അശോകൻ, അമരിവിള ശ്രീനിവാസൻ, റിനോയ്, ശിവഭക്തൻ, സജീവൻ അക്ഷയ്, രഘു, പ്രകാശ് എന്നിവർ അനുമോദനയോഗത്തിൽ സംസാരിച്ചു. തുടർന്ന് നടന്ന
ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസിന് പ്രസിഡന്റ് എസ്.ഗിരിഷ് കുമാർ നേതൃത്വം നൽകി.