 
എഴുകോൺ: എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം യുവതി കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം സാരംഗി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ജി.രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ യുവതി സബ് കമ്മിറ്റി ജോ.കൺവീനറുമായ പ്രിജി ശശിധരൻ, കമ്മിറ്റിയംഗം എം.ബി.മായ , എ.ഐ.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി യദു ചന്ദ്രൻ, സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റിയംഗം സുരേന്ദ്രൻ, തേവലപ്പുറം ലോക്കൽ സെക്രട്ടറി വിജയൻ പിള്ള, എ.ഐ.എസ്.എഫ് നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് അഭിജിത്ത്, ജോ.സെക്രട്ടറി വൈഷ്ണവ് മോഹൻ, മഹിളാസംഘം കരീപ്ര മേഖലാ സെക്രട്ടറി ബി.പി.ജെസി എന്നിവർ സംസാരിച്ചു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഹരിത ഹർഷൻ സ്വാഗതം ആശംസിച്ചു. മണ്ഡലം സബ് കമ്മിറ്റി ഭാരവാഹികൾ : എം.പി.മായ (കൺവീനർ), പ്രസീത ബിനു,സാരംഗി (ജോ.കൺ.).