nethaji-
ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പി.എസ്.സി പരീക്ഷാപരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.പ്രദീപ്കുമാർ നിർവ്വഹിക്കുന്നു.

കൊല്ലം : ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി പരീക്ഷാപരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ നടന്ന സമ്മേളനത്തിൽ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.പ്രദീപ്കുമാർ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എസ്.വിജയൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള സംസാരിച്ചു .താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രതിനിധി ആർ. ഗിരീഷ് സ്വാഗതവും ലൈബ്രറി ജോയിന്റ് സെക്രട്ടറി അദിൻ നന്ദിയും പറഞ്ഞു.