കൊല്ലം : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനായി 'ഓറഞ്ച് ദ വേൾഡ് ' കാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ നടന്ന ചിത്രരചനാമത്സരത്തിലെ വിജയികൾക്ക് വേണ്ടി ജില്ലാതലത്തിൽ പെൻസിൽ ഡ്രായിംഗ് മത്സരം സംഘടിപ്പിച്ചു.

കൊല്ലം തേവള്ളി ഗവ.മോഡൽ ഹൈസ്കൂൾ ഫോർ ബോയ്സിൽ നടന്ന മത്സരത്തിന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജംല റാണി, പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. അജീഷ്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ ബിജിത എസ്. ഖാൻ, സോഷ്യൽ വർക്കർ കെ. എസ്.അനൂപ്,പി. സവിത , ഔട്ട്‌ റീച് വർക്കർ കെ.എം.ബിന്ദു, റെസ്ക്യൂ ഓഫീസർ ആർ. രശ്മി എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഒന്നാം സമ്മാനമായി 1000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 750,​ 500 രൂപയും ലഭിക്കും.