കൊല്ലം: പി.എസ്.സിയെ സ്വതന്ത്ര റിക്രൂട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി സി.കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സി.എം.പി യുവജനസംഘടനയായ കെ.എസ്.വൈ.എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശശികല അദ്ധ്യക്ഷയായി. കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി അനീഷ് ചേന്നക്കര, സി.എം.പി സ്റ്റേറ്റ് എക്‌സി. കമ്മിറ്റി അംഗം കൊച്ചുകൃഷ്ണപിള്ള, സ്റ്റേറ്റ് കമ്മിറ്റി അംഗം ജെയ്‌സൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശശികല (പ്രസിഡന്റ്), മുകേഷ് (വൈസ് പ്രസിഡന്റ്), സന്തോഷ് രാജേന്ദ്രൻ (സെക്രട്ടറി), പ്രിൻസ് മൈലം (അസി. സെക്രട്ടറി) എന്നിവരടങ്ങിയ 11 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അശ്രാമം ബിജു നന്ദി പറഞ്ഞു.