കൊല്ലം: ഭരണഘടന അനുശാസിക്കുന്ന സംവരണരീതി നടപ്പാക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭരണരീതി കേരളത്തിലും നടപ്പാക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ നുജുമുദീൻ അഹമ്മദ്, ഇഞ്ചക്കൽ ബഷീർ, മെഹർഖാൻ ചേന്നല്ലൂർ, പറമ്പിൽ സുബൈർ, സൈനുദ്ദീൻ ആദിനാട്, എ.അസീസ്, മൈതിൻകുഞ്ഞ് കുന്നത്തൂർ, ബഷീർ ഒല്ലായി, എ.അസിം, ഇ.ഷാജഹാൻ, എ.ഷാഹുൽ ഹമീദ്, എസ്.ഇർഷാദ്, എം.അബ്ദുൾ റഷീദ്, താജുദ്ദീൻ, എം.എസ്.ഷാജഹാൻ, ജലീൽ കോട്ടക്കര, സൈനുദ്ദീൻ തഴവാശേരി, മെക്കാ വഹാബ്, ഷാജി.എൻ.പുനലൂർ, എച്ച്.സലാഹുദ്ദീൻ ഭായ്, അസീസ് അൽമനാർ, മജീദ് മാരാരിത്തോട്ടം, സെഞ്ച്വറി നിസാർ, എം.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.