കൊല്ലം: ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് നഷ്ടമായ ജോലി ലഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിന്റെ പേരിൽ ക്രൂരത കാട്ടിയ ഇടതുപക്ഷ സംഘടന പ്രവർത്തകനായ ബിനുരാജിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ സംരക്ഷിക്കേണ്ട പി.എസ്.സിയും സർക്കാരും അവരുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. നിഷയ്ക്ക് ജോലി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമരം ആരംഭിക്കുമെന്നും പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.