കൊല്ലം : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ഐ.എൻ. ടി.യു.സി ജില്ലാ കമ്മിറ്റി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സായാഹ്നധർണ ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് പനയംസജീവ് അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുൾ റഹ്മാൻ, എസ്. നാസറുദ്ദീൻ, കോതേത്തുഭാസുരൻ, കെ.ജി.തുളസിധരൻ, കുരീപ്പുഴ യഹിയ, ബിജുമതേതര, കെ. ഷീല, അഡ്വ. ഷെരീഫ്, മീര രാജീവ്, ഷാഫി, ജി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പന്തം കൊളുത്തി പ്രകടനത്തിന് കരിക്കോട് ഷെറഫ്, സലാഹുദ്ദീൻ, മഹേഷ്, അരുൺ, രാജീവ്, ഷംനാഥ് എന്നിവർ നേതൃത്വം നൽകി.