കൊല്ലം : ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എ​സ് വി​ഭാ​ഗ​ത്തിൽ ക​രാ​റ​ടി​സ്ഥാ​ന​ത്തിൽ രണ്ട് ഓ​വർ​സീ​യ​റു​ടെ​യും ഒ​രു അക്കൗണ്ടന്റ് കം ഐ.ടി അ​സി​സ്റ്റന്റിയും ഒ​ഴി​വു​ക​ളി​ലേയ്ക്കും പ​കൽ​വീ​ട്ടിൽ ഒ​രു കെ​യർ​ഗീ​വർ ഒ​ഴി​വി​ലേ​ക്കും അ​പേ​ക്ഷ​കൾ ക്ഷ​ണി​ക്കു​ന്നു. ഓ​വർ​സീ​യർ​ക്ക് മൂ​ന്നു വർ​ഷ​ത്തെ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ അ​ല്ലെ​ങ്കിൽ ര​ണ്ട് വർ​ഷ​ത്തെ ഡ്രാഫ്റ്റ്​സ്​മാൻ സി​വിൽ ഡി​പ്ലോ​മയും അക്കൗണ്ടന്റ് കം ഐ.ടി അ​സി​സ്റ്റന്റിന് ബി​കോം വി​ത്ത് പി.​ജി.​ഡി.​സി.​ എ യും കെ​യർ​ഗി​വർ​ക്ക് പ്ല​സ് ടുവും ആണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. ഓ​വർ​സീ​യ​റു​ടെ ഒ​രു ഒ​ഴി​വ് പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​ണ്. 2023 ജ​നു​വ​രി 1ന് 18നും 35നും ഇ​ട​യി​ൽ പ്രായമുള്ളവർക്ക് അ​പേ​ക്ഷി​ക്കാം. പി​ന്നാക്ക വി​ഭാ​ഗ​ങ്ങൾ​ക്ക് പ്രാ​യ​പ​രി​ധി​യിൽ ഇ​ള​വ് ഉണ്ട്. ബ​യോ​ഡേ​റ്റ​യും സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​കർ​പ്പു​ക​ളും സ​ഹി​തം 15 ന് മുമ്പ് അ​പേ​ക്ഷി​ക്ക​ണം.