
കൊല്ലം: നായേഴ്സ് ആശുപത്രി സ്ഥാപകൻ ഡോ. കെ.പി. നായരുടെ നൂറാം ജന്മവാർഷികവും നായേഴ്സ് ആശുപത്രിയുടെ 54-ാം വാർഷികവും സ്കൂൾ നഴ്സിംഗിന്റെ 29-ാം വാർഷികവും സംഘടിപ്പിച്ചു. ഡോ. കെ.പി. നായർ, സഹധർമ്മിണി ലക്ഷ്മിക്കുട്ടി എന്നിവരുടെ ചിത്രത്തിന് മുന്നിൽ മകനും ആശുപത്രി ഡയറക്ടറുമായ ഡോ. പി. മോഹൻ നായർ, സി.ഇ.ഒ ഉഷ മോഹൻ എന്നിവർ ചേർന്ന് ദീപം തെളിച്ചു. ഹാരാർപ്പണവും നടത്തി. ആശുപത്രിയിലെ ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് അടക്കമുള്ള ജീവനക്കാർ പങ്കെടുത്തു.