കൊല്ലം: കോട്ടമുക്ക് കോട്ടൈ മാടസ്വാമി ക്ഷേത്രത്തിലെ മാടൻകൊട ഉത്സവത്തിന് തുടക്കമായി. 10 വരെ എല്ലാദിവസവും ഉച്ചയ്ക്ക് 11.30ന് അന്നദാനം. ഇന്ന് വൈകിട്ട് 7.30ന് ഭഗവതിസേവ. നാളെ രാത്രി 8ന് ഭജന. 4ന് വൈകിട്ട് 6.00ന് നാദസ്വര കച്ചേരി, നെയ്യാണ്ടിമേളം, രാത്രി 8ന് വിൽപ്പാട്ട്. 5ന് രാവിലെ 8ന് വിൽപ്പാട്ട്, 9ന് കളഭം എഴുന്നള്ളത്ത്, തുടർന്ന് കളഭാഭിഷേകം. വൈകിട്ട് 6ന് മാടസ്വാമി എഴുന്നള്ളത്ത്, രാത്രി 12ന് പടപ്പ്, 1ന് ദിക്ക് ബലി, ഊട്ട്.10ന് രാവിലെ 8ന് മധുകുടം, മാവ് വിളക്ക് എഴുന്നള്ളത്ത്, 10.30ന് ഊർവലം, 11ന് പൊങ്കാല, ഉച്ചയ്ക്ക് 1ന് പൂപ്പടപ്പ് തുടർന്ന് മഞ്ഞനീരാട്ട്. 13ന് നാലാം കലശ പൂജ. 17ന് എട്ടാം കൊട ഉത്സവം വൈകിട്ട് 6ന് പൊങ്കാല.