 
കരുനാഗപ്പള്ളി: അഖിലകേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സി.ആർ.മഹേഷ് എം.എൽ.എയും വിഷൻ 2025ന്റെ ഉദ്ഘാടനം കാഡ്‌കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശനും നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി ഹാളിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി.കെ.രാജൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ സുരേഷ് പാലക്കോട് വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഗോപാലകൃഷ്ണൻ, കവയിത്രി ദിവ്യാദേവകി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണസിലർ എം.എസ്.ശിബു, ആർട്ടിസാൻസ് അസോസിയേഷൻ പ്രസിഡന്റ് കോയിവിള രവി, സെക്രട്ടറി ഗോപാലകൃഷ്ണൻ, ട്രഷറർ കെ.ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.