sndp-thodiyoor
എസ്.എൻ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖയിലെ വാർഷികം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: എസ്.എൻ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷനായി. മുഖ്യ പ്രഭാഷണം നടത്തിയ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ യു.ആർ.എഫ് വേൾഡ് റെക്കാഡ് ജേതാവ് ശീതൾ അജിത്തിനെ അനുമോദിച്ചു.
എൻ.രമണൻ, എൻ.ഹരിദാസ്, ഉത്തമൻ ഉണ്ണൂലേത്ത്, തോട്ടുകരമോഹനൻ, സേതു, ലത എന്നിവർ സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി എ.സുനിൽകുമാർ സ്വാഗതവും സനിൽ നന്ദിയും പറഞ്ഞു. പി.അശോകൻ (പ്രസിഡന്റ്), ഉത്തമൻ ഉണ്ണൂലേത്ത് (വൈസ് പ്രസിഡന്റ്), എ.സുനിൽകുമാർ (സെക്രട്ടറി), ധർമ്മൻ, തോട്ടുകരമോഹനൻ, അനിൽകുമാർ,
ലെനിൻസുരേന്ദ്രൻ, അനീഷ്അമൃതം, പ്രസാദ്‌, സനീഷ്, സത്യൻ, കെ.എസ്. ലത,
വസന്ത ( കമ്മിറ്റി അംഗങ്ങൾ), എൻ.രമണൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.