puzhukku

പരവൂർ : ഇന്ന് വൃശ്ചികമാസത്തിലെ കാർത്തിക. വീടുകളിൽ ദീപം തെളിക്കുന്നതിനൊപ്പം കാർത്തികപുഴുക്ക് ഒരുക്കുന്ന ദിവസം. കാച്ചിൽ, ചേമ്പ്, ചേന, മരച്ചീനി, മധുരക്കിഴങ് എന്നിവയില്ലാതെ കാർത്തികപുഴുക്കില്ല. കാർത്തികവിളക്കിന് നാടൻ ഉത്പന്നങ്ങൾക്കാണ് പ്രിയം. എന്നാൽ,​ ഇവക്കെല്ലാം പൊള്ളുന്ന വിലയാണ്. കിലേയ്ക്ക് 15 രൂപയായിരുന്ന മരച്ചീനിക്ക്

ഇപ്പോൾ 50 ആണ് വില. കാച്ചിലിന് 75 -100, ചേന 35 -40, ചേമ്പ് 80 -90, മധുരക്കിഴങ്ങ് 40 -45 എന്നിങ്ങനെയാണ് വിപണി വില. ചുരുക്കത്തിൽ കാർത്തിക പുഴുക്കിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് അർത്ഥം.