ഓച്ചിറ: ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂൾ 130ാമത് വാർഷികവും മഹാസംഗമവും നടത്തുന്നതിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കബീർ എൻസൈൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.അജ്മൽ, ആർ.ഡി.പത്മകുമാർ, ലത്തീഫാബീവി, പി.ബി. സത്യദേവൻ, അബ്ദുൾ ഖാദർ, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ, അയ്യാണിക്കൽ മജീദ്, ഷെറഫുദ്ദീൻ, ആരിഫ്, അൻസാർ എ.മലബാർ, കെ.ബി.ഹരിലാൽ, കണ്ടത്തിൽ ഷുക്കൂർ, മെഹർഖാൻ ചേനല്ലൂർ, കെ.എം.കെ.സത്താർ, ഷാനവാസ് ചില്ല, ടി.ആർ.അനിൽ കുമാർ, ലീന, സുറുമി ഹാരിസ്, ഷാജഹാൻ, ജയതിലകൻ, സുൾഫിഖാൻ, സാദിഖ്, സലാഹുദീൻ ചേനല്ലൂർ, പ്രിൻസിപ്പൽ എസ്.സജി, ഹെഡ്മിസ്ട്രസ് ഹഫ്സാബീവി, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, സൗമ്യ സോമൻ, പി.ടി.എ അംഗങ്ങളായ ബൈജു ഭീമൻതറ, ജയകുമാർ, ഉണ്ണി താഴവന, സുനിത, മുംതാസ്, ഷെഫീന തുടങ്ങിയവർ പങ്കെടുത്തു. കലാ സാംസ്കാരിക പരിപാടികൾ, ആദരിക്കൽ, ചിത്ര പ്രദർശനം, മഹാസംഗമം, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ഗേളി ഷണ്മുഖൻ (ചെയർപേഴ്സൺ), ഹഫ്സാബീവി, ഷെറഫുദീൻ, ആരിഫ് (വൈസ് ചെയർമാന്മാർ), എസ്.സജി (ട്രഷറർ), എ.കബീർ (കൺവീനർ), മണികണ്ഠൻ, ഉണ്ണി താഴവന, മെഹർഖാൻ ചേനല്ലൂർ (ജോയിന്റ് കൺവീനർമ്മാർ) എന്നിവരെ തിരഞ്ഞെടുത്തു.