ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി കലാ - സാംസ്കാരിക വേദിയുടെ പ്രൊഫഷണൽ നാടകോത്സവം 'നാടകരാവ് 2022', 10 മുതൽ 20 വരെ ക്ലാപ്പന കലാഭവൻ മണി നഗറിൽ (തോട്ടത്തിൽമുക്ക്) നടക്കും.
10ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രിയദർശിനി പ്രസിഡന്റ് എസ്.എം.ഇക്ബാൽ അദ്ധ്യക്ഷനാകും. കെ.സി.രാജൻ, പി.ആർ.വസന്തൻ, വി.വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ബി.ശ്രീകുമാർ സ്വാഗതവും ട്രഷറർ കലാലയം ബാബു നന്ദിയും പറയും. വൈകിട്ട് 7.30ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ 'പ്രകാശം പരത്തുന്ന വീട്, 11ന് ഓച്ചിറ മഹിമയുടെ 'പ്രമാണി', 12ന് കൊല്ലം അസീസിയയുടെ 'ജലം', 13ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ 'അകം പുറം', 14ന് കൊല്ലം അശ്വതിഭാവനയുടെ 'വേനൽമഴ', 15ന് ചിറയിൻകീഴ് അനുഗ്രഹയുടെ 'നായകൻ', 16ന് വടകര കാഴ്ചയുടെ 'പേരില്ലാത്തോൻ', 17ന് കൊച്ചി ചൈത്രധാരയുടെ 'ഞാൻ', 18ന് തൃശൂർ സദ്ഗമയയുടെ 'ഉപ്പ്', 19ന് തിരുവനന്തപുരം സോപാനത്തിന്റെ 'തീവണ്ടി', 20ന് കൊല്ലം ആവിഷ്കാരയുടെ 'ദൈവം തൊട്ട ജീവിതം' എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 20ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.