കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിൽ ജല സംരക്ഷണ പദ്ധതികൾക്ക് 63 ലക്ഷം അനുവദിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ ആര്യൻപാടം ജലസേചന സൗകര്യങ്ങൾക്കായി ചേലക്കോട്ടുകുളങ്ങര തോട് നവീകരണത്തിന് 31.25ലക്ഷവും തഴവയൽ തോട്ടിൽ ചേലക്കോട്ടുകുളങ്ങര കൊച്ചുതോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 5.1ലക്ഷം രൂപയും കാരിക്കൽ -ശാന്തലയം തോട് സംരക്ഷണത്തിന് 13ലക്ഷം രൂപയും തഴവ ഗ്രാമ പഞ്ചായത്തിൽ പാവുമ്പ എൽ.ഐ. എസ് തടയണ നവീകരണത്തിന് 14ലക്ഷം രൂപയുമാണ് ജലവിഭവ വകുപ്പ് അനുവദിച്ചത്.