thazhuthala-
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ ശാസ്ത്രസാങ്കേതിക മേള ഫ്ളയർ 2022 ന്റെ ഉദ്ഘാടനം എൻ.സി.സി കമാൻഡന്റ് ബ്രിഗേഡിയർ മനോജ് നായർ നിർവഹിക്കുന്നു

കൊല്ലം : തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ ശാസ്ത്ര സാങ്കേതിക മേളയായ 'ഫ്‌ളയർ 2022 ' ന്റെ ഉദ്ഘാടനം കൊല്ലം ഗ്രൂപ്പ് എൻ.സി.സി കമാൻഡന്റ് ബ്രിഗേഡിയർ മനോജ് നായർ നിർവഹിച്ചു. സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാൻ, പ്രിൻസിപ്പൽ നാസിം സെയിൻ എന്നിവർ നേതൃത്വം നൽകി. കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ്, അസീസിയ ഡെന്റൽ കോളേജ്, ഹോളിക്രോസ് ഹോസ്പിറ്റൽ, കേരള ആരോഗ്യവകുപ്പ് എന്നിവയും സ്കൂളിലെ വിവിധ വിഭാഗങ്ങളും സംയുക്തമായി സംഘടിപ്പിച്ച മേളയിലെ സ്റ്റാളുകൾ,​ ഫുഡ് കോർട്ട്, ഗെയിംസ് സോൺ, പെറ്റ് ഷോ, ആർട്ട് ആൻഡ് ക്രാഫ്റ്റ് ഗാലറി, ആന്റിക് ഗാലറി, ഫലവൃക്ഷത്തൈകളുടെ പ്രദർശനവും വിൽപ്പനയും,നൂതന കണ്ടുപിടിത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രക്ഷകർത്താക്കൾക്കും വ്യത്യസ്‌ത അനുഭവമായി.