shaji-mathew-52

കുന്നിക്കോട്: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തിൽ പാസ്റ്റർ മരിച്ചു. പുനലൂർ ചാലിയക്കര അഞ്ചേക്കർ താഴ്ചയിൽ വീട്ടിൽ (ഷാജി ഭവൻ) ഷാജി മാത്യുവാണ് (52) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ചെങ്ങമനാട്ടെ ഒരു മരണവീട് സന്ദർശിച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്ന് വരുകയായിരുന്ന കായംകുളം സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാന്നി പി.എം.ജി ചർച്ചിലെ പാസ്റ്ററായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മിനി ഷാജി. മക്കൾ: ഷെമി, ശാലേം.