ambekkar-
ഡോ.അംബേദ്ക്കർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം പ്രതിമ നിർമ്മാണകമ്മിറ്റി ചെയർമാൻ ആർ.പ്രകാശൻപിളള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഡോ.അംബേദ്ക്കർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ അനുസ്മരണം നടന്നു. സൊസൈറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എൻ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

അംബേദ്ക്കർ പ്രതിമ നിർമ്മാണകമ്മിറ്റി ചെയർമാൻ ആർ.പ്രകാശൻപിളള ഉദ്ഘാടനം ചെയ്തു. പി.ഡി.ജോസ്, വി.മോഹനൻ, ഉണ്ണികൃഷ്ണപിളള, എൻ. ശിവശങ്കരൻ, മണികണ്ഠൻ, മുരളീധരൻ, രതീഷ് കുമാർ, രാജേന്ദ്രൻ, വാസുദേവൻ, പ്രസാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുന്ദരരാജ് പാപ്പാത്തി സ്വാഗതവും വൈസ് പ്രസിഡന്റ് രമണൻ നന്ദിയും പറഞ്ഞു.