roler-
രോഹിത് ശിവകുമാറും ആർ.എസ്.അദ്വൈത് രാജും

കൊല്ലം: കോഴിക്കോട് നടന്ന സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ രോഹിത് ശിവകുമാർ രണ്ടുസ്വർണവും ഒരു വെങ്കലവും ആർ.എസ്.അദ്വൈത് രാജ് വെള്ളിമെഡലും കരസ്ഥമാക്കി. സ്പീഡ് സ്‌കേറ്റിംഗ് റോഡ്, റിംഗ് റെയ്‌സ് വിഭാഗത്തിലാണ് രോഹിത് (ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്‌കൂൾ) വിജയിച്ചത്. റോളർ സ്‌കൂട്ടർ മത്സരത്തിലാണ് അദ്വൈത് രാജ് (ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ) വിജയിയായത്. ഇരുവരും പി.ആർ.ബാലഗോപാൽ മുഖ്യപരിശീലകനായിട്ടുള്ള കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ്ബിലെ അംഗങ്ങളാണ്.