bjp-

കൊല്ലം : ഇന്ത്യൻ ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്കറുടെ 66 ​ാം ചരമവാർഷികം ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ ഓഫീസിൽ ബി.ജെ.പി സംസ്ഥാന സമതി അംഗം കെ.അജിമോൻ നിർവഹിച്ചു. ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാപ്രസിഡന്റ് ബി.ബബുൽദേവ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാസെക്രട്ടറി പ്രശാന്ത് ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തി.

പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി കെ.വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ ബിനോജ്, ശ്യംപരവൂർ, രമ കാർത്തികേയൻ, രാജൻ കാവുങ്കൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രശാന്തൻ, ശ്രീകുമാർ,ഉഷ കാർത്തികേയൻ എന്നിവർ പങ്കെടുത്തു.