photo
നടരാജൻ

അഞ്ചൽ: പ്ലാനിംഗ് ബോർഡ് റിട്ട.അഡി. ഡയറക്ടറും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അംഗവും സി. കേശവൻ സ്മാരകസമിതി എക്സിക്യുട്ടീവ് മെമ്പറുമായ കെ. നടരാജന്റെ സംസ്കാരം നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ അഞ്ചൽ തഴമേലിലെ വീട്ടുവളപ്പിൽ നടന്നു. പി.എസ്.സുപാൽ എം.എൽ.എ, സി. കേശവൻ സ്മാരക സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ അഡ്വ.കെ.രാജു, കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ, ഗാന്ധി ഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ, കേരളവ്യാപാരി വ്യവസായി ഏകോപനമസിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് കുട്ടി, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പറും രചനാ ഗ്രാനൈറ്റ്സ് എം.ഡി.യുമായ കെ.യശോധരൻ, എൻ.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അ‌ഡ്വ. ആർ.സജിലാൽ, അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സക്കീർ ഹുസൈൻ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.ജി.സുരേന്ദ്രൻ, സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ, ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ, കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിമാരായ രാജൻകുറുപ്പ്, നവാസ് പുത്തൻവീട്, ജോജോ എബ്രഹാം, പാരിപ്പള്ളി മേഖലാ ട്രഷറർ സ്വാമി, പാരിപ്പള്ളി ഗാന്ധി ഭവൻ സ്നേഹസദനം പി.ആ‌ർ.ഒ ശശി ആലപ്പാട്ട്, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി അംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, മുൻ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, മണ്ഡലംസെക്രട്ടറി സുരേഷ് കുമാർ, പിറവന്തൂർ രാജൻ, റിട്ട. ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, ഗവ. കോൺട്രാക്ടർ കെ.സോദരൻ,മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം അഞ്ചൽ ബദറുദ്ദീൻ, ഫസലുദ്ദീൻ അൽ അമാൻ, ഗോപിനാഥ് മഠത്തിൽ, ഡോ.ബി.വി.അനിത, ഡോ.ശശി പാരിപ്പള്ളി, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷറുദ്ദീൻ,സി.പി.എം ജില്ലാ കമ്മിറ്റി മെമ്പർ കെ.ബാബു പണിക്കർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.